Currency

വാക്‌സീന്‍ ലഭിക്കുന്നതുവരെ എല്ലാരും മാസ്‌ക് ധരിക്കണം: ബൈഡന്‍

സ്വന്തം ലേഖകന്‍Friday, March 19, 2021 2:00 pm

വാഷിങ്ടണ്‍: രാജ്യത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സീന്‍ ലഭിക്കുന്നതുവരെ മാസ്‌ക്ക് ധരിക്കണമെന്ന് പ്രസിഡന്റ് ബൈഡന്‍. അധികാരം ഏറ്റെടുത്ത ജനുവരിയില്‍ തന്നെ ബൈഡന്‍ അമേരിക്കയിലെ എല്ലാവരും അടുത്ത 100 ദിവസം മാസ്‌ക്ക് ധരിക്കണമെന്ന് അഭ്യര്‍ഥന നടത്തിയിരുന്നു.

നൂറു ദിവസത്തിനുള്ളില്‍ 100 മില്യന്‍ ഡോസ് വാക്‌സീന്‍ ലഭ്യമാക്കുക എന്ന വെല്ലുവിളി ബൈഡന്‍ ഏറ്റെടുത്തെങ്കിലും, ഇതുവരെ സിഡിസിയുടെ കണക്കനുസരിച്ചു 92 മില്യന്‍ ഡോസ് നല്‍കുവാനേ കഴിഞ്ഞിട്ടുള്ളൂ. അമേരിക്കയില്‍ വാക്‌സീന്‍ കണ്ടെത്തി വിതരണം ചെയ്യുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്തിയിരുന്നു. സാധാരണ നിലയില്‍ ഒരു വാക്‌സീന്‍ കണ്ടെത്തി പരീക്ഷണങ്ങള്‍ക്കുശേഷം ഫെഡറല്‍ അനുമതി ലഭിക്കണമെങ്കില്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരും.

സമ്മര്‍ അവസാനിക്കുന്നതോടെ 300 മില്യന്‍ അമേരിക്കക്കാര്‍ക്കു വാക്‌സീന്‍ നല്‍കാന്‍ കഴിയുമെന്നാണു ബൈഡന്‍ ഭരണകൂടം പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x