Currency

ടോറോന്റോ മലയാളി സമാജം ‘കേരളോത്സവം 2020’ ജൂലൈയിൽ തുടക്കം

Friday, June 12, 2020 4:02 pm
Toronto-Malayalee-Samajam

ടൊറന്റോ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓൺലൈൻ കലോത്സവത്തിന് ‘കേരളോത്സവം 2020′  ടോറോന്റോ മലയാളി സമാജം വേദിയൊരുക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് കേരളോത്സവം 2020  സംഘടിപ്പിക്കുക. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ എല്ലാവർക്കും സുരക്ഷിതമായി പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ ഓൺലൈൻ മത്സരങ്ങൾ ലൈവ് ആയിട്ടായിരിക്കും. മത്സരങ്ങളെല്ലാം ടോറോന്റോ മലയാളി സമാജത്തിന്റെ ഫെയ്സ്ബുക് പേജിലൂടെ ലൈവ് ആയി കാണുവാനാകും.

ജൂലൈ അവസാന ആഴ്ചയിൽ ആരംഭിക്കുന്ന ഓൺലൈൻ മത്സരങ്ങളിൽ അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള എല്ലാ മലയാളിക്കും പങ്കെടുക്കാം. ഡാൻസ്, മ്യൂസിക്, മോണോ ആക്ട്, മിമിക്രി, ചിത്രരചന തുടങ്ങിയ ഇരുപത്തഞ്ചോളം ഇനങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഒരു മത്സരാർഥിക്കു പരമാവധി അഞ്ച് വ്യക്തിഗത ഇനങ്ങളിൽ മത്സരിക്കാം.

മത്സരാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ വിധികർത്താക്കൾ തത്സമയം വിലയിരുത്തി ഗ്രേഡ് നൽകും. കേരളോത്സവം 2020 ൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവർക്കു ക്യാഷ് പ്രൈസ് ഏർപ്പെടുത്തിയിട്ടുണ്ട്. കലാതിലകത്തിനു ആയിരം ഡോളറാണ് സമ്മാനത്തുക.

52 വർഷമായി പ്രവർത്തിക്കുന്ന നോർത്ത് അമേരിക്കയിലെ മലയാളി സംഘടനയാണ് ടൊറോന്റോ മലയാളി സമാജം.

മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ളവർ ജൂലൈ 10 മുൻപ് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണം.  കൂടുതൽ വിവരങ്ങൾക്ക് www.torontomalayaleesamajam.com സന്ദർശിക്കുക.

Organizing Committee

Manu Mathew – 416 830 7602

Sabu Kattukudiyil  – +1 (647) 281-6491

Josekutty Chooravady  – 416-294-3584

Augustine Thomas – 416- 830-4737


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x