Currency

കുവൈത്ത് വിമാനത്താവളം 21ന് തുറക്കും; വിദേശികളെ പ്രവേശിപ്പിക്കാന്‍ തീരുമാനം, ഇന്ത്യയില്‍ നിന്നു സര്‍വീസ് ഇല്ല

സ്വന്തം ലേഖകന്‍Thursday, February 18, 2021 12:34 pm

കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയ കുവൈത്ത് 21 മുതല്‍ വിദേശികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, ഇന്ത്യയുള്‍പ്പെടെ യാത്രാനിരോധനമുള്ള 35 രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് ഇല്ല. എങ്കിലും, മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയതിനു ശേഷം കുവൈത്തില്‍ പ്രവേശിക്കാം.

കുവൈത്തിലേക്കുള്ള വിമാനത്തില്‍ 35 യാത്രക്കാര്‍ മാത്രമായിരിക്കണമെന്ന് നിബന്ധനയുണ്ട്. പ്രതിദിനം 100 പേര്‍ക്ക് മാത്രമാണു പ്രവേശനം. എന്നാല്‍, അവിടെ നിന്നു പുറത്തേക്കുള്ള വിമാനങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഇല്ല. കുവൈത്തില്‍ എത്തുന്നവര്‍ക്ക് 7 ദിവസം സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറന്റീനും 7 ദിവസം ഹോം ക്വാറന്റീനും നിര്‍ബന്ധമാണ്.

വിമാനത്താവളത്തിലും ഏഴാം ദിവസവും ആര്‍ടി പിസിആര്‍ പരിശോധന നടത്തും. Kuwait Mosafer ആപ്പിലൂടെ ഹോട്ടല്‍ ബുക്കിങ് ഉറപ്പാക്കിയ ശേഷം മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x