കുവൈത്ത് സിറ്റി: വേദന സംഹാരികളായ ലിറിക (Lyrica), ന്യൂറൊന്‍ടിന്‍ (Neurontin) എന്നീ മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉപയോഗിക്കുന്നവര്‍ 5 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരുമെന്ന് ആഭ്യന്തരമന്ത്രാലയം. നിരോധിക്കപ്പെട്ട ഈ മരുന്നുകള്‍ വില്‍പന നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ് ഉണ്ടാകും.
ഞരമ്പ്, മസില്‍ വേദനയ്ക്കാണ് സാധാരണഗതിയില്‍ ഈ മരുന്നുകള്‍ ഉപയോഗിച്ചുവരുന്നത്. അതേസമയം ലഹരിമരുന്ന് കടത്തുകാര്‍ അവസരം പ്രയോജനപ്പെടുത്തി അവ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ ലഹരി വിരുദ്ധ വകുപ്പ് ആക്ടിങ് ഡയറക്ടര്‍ മുഹമ്മ ഖബസാദ് പറഞ്ഞു. ഒരുവര്‍ഷം നീണ്ട പഠനത്തിനൊടുവിലാണ് തീരുമാനം.
വിഭ്രാന്തിയുണ്ടാക്കുന്ന മരുന്നുകളുടെ പട്ടികയിലാണിപ്പോള്‍ ഈ മരുന്നുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ അവയുടെ വില്‍പനയും ഉപയോഗവും ശിക്ഷാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.