കുവൈത്ത് സിറ്റി: സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ തൊഴിലുകളില്‍ പുതിയ വീസയിലെത്തുന്ന വിദേശികള്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ മാറ്റം ഇല്ല. കോവിഡ് പശ്ചാത്തലത്തില്‍ പുതുതായി വീസ അനുവദിക്കാത്ത സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലന്നേയൂള്ളുവെന്ന് മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.
വീസ അനുവദിക്കുന്നത് സാധാരണ നിലയിലാകുന്നതോടെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും കാര്യക്ഷമമാകുമെന്ന് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ പറഞ്ഞു. നിലവില്‍ കുവൈത്തിലുള്ള വിദേശികള്‍ തൊഴില്‍ മാറിയാല്‍ ചില പ്രത്യേക വിഭാഗങ്ങളില്‍ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ പ്രഫഷണല്‍ തസ്തികകളില്‍ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അതോറിറ്റിയിലെ ആസൂത്രണ- വികസന വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇമാന്‍ അല്‍ അന്‍സാരി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.