കുവൈത്ത് സിറ്റി: കുവൈത്തില്‍ ഞായറാഴ്ച 77 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ ഇന്ത്യന്‍ പ്രവാസികളാണ്. ഇതോടെ കോവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 225 ആയി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 556 ആയി.
പുതിയ രോഗികളില്‍ 58 ഇന്ത്യക്കാര്‍ക്ക് രോഗം പകര്‍ന്നത് നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്. രണ്ടു കുവൈത്തികള്‍, എട്ടു പാകിസ്ഥാനികള്‍, 3 ബംഗ്ലാദേശ് പൗരന്മാര്‍, 2 ഈജിപ്ത് പൗരന്മാര്‍, ഒരു ഇറാനി എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. രണ്ടു ഇന്ത്യക്കാര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയാണെന്നു വ്യക്തമല്ല. ഫ്രാന്‍സില്‍ നിന്ന് മടങ്ങിയെത്തിയ ഒരു കുവൈത്ത് പൗരനും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച ആറു പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 99 ആയി. നിലവില്‍ 456 പേരാണ് ചികിത്സയിലുള്ളത്. പതിനേഴ് പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.