Currency

മുന്‍കൂര്‍ അപ്പോയ്‌മെന്റ് വേണ്ട: 65 കഴിഞ്ഞവര്‍ക്ക് നേരിട്ട് വന്ന് കുത്തിവെപ്പെടുക്കാമെന്ന് കുവൈത്ത്

സ്വന്തം ലേഖകന്‍Thursday, April 22, 2021 11:36 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍കൂര്‍ അപ്പോയ്‌മെന്റ് എടുക്കാതെ കോവിഡ് വാക്‌സിന്‍ എടുക്കാം. 65 വയസ്സു കഴിഞ്ഞ ആര്‍ക്കും ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് എടുക്കാതെ തന്നെ നേരിട്ട് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തി കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാവുന്നതാണ്. ഇക്കാര്യത്തില്‍ സ്വദേശി വിദേശി വ്യത്യാസം ഉണ്ടാകില്ല.

65 വയസ്സിന് മുകളിലുള്ളവരെയാണ് ആദ്യം കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ മുന്‍ഗണനയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ വിഭാഗത്തിലെ രജിസ്റ്റര്‍ ചെയ്തവരുടെ കുത്തിവെപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ഇനി ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ നേരിട്ട് ചെന്ന് കുത്തിവെപ്പെടുക്കാമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

ഭൂരിഭാഗം പേരും കുത്തിവെപ്പ് എടുത്താലേ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയൂ എന്നും മുഴുവന്‍ രാജ്യനിവാസികളും എത്രയും വേഗം വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യണമെന്നും ഡോ. അബ്ദുല്ല അല്‍ സനദ് അഭ്യര്‍ഥിച്ചു. പരമാവധി പേര്‍ക്ക് പെട്ടന്ന് കോവിഡ് വാക്‌സിന്‍ നല്‍കാനാണ് ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നത്. സെപ്റ്റംബറോടെ ഭൂരിഭാഗം പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x