കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് കുവൈത്തില്‍ നിന്ന് പുറത്ത് പോകാന്‍ അനുമതിയുണ്ടായിരിക്കുമെന്നു സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസറം അറിയിച്ചു. 2 ഡോസ് കോവിഡ് വാക്‌സീന്‍ എടുക്കാത്ത സ്വദേശികള്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് വിലക്കാനും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
അവരുടെ കുടുംബാംഗങ്ങള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും വിലക്ക് ബാധകമായിരിക്കും. മേയ് 22 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. കോവിഡ് വാക്‌സീന്‍ നിര്‍ബന്ധമാക്കിയിട്ടില്ലാത്ത പ്രായത്തിലുള്ളവര്‍ക്ക് വിലക്ക് ബാധകമായിരിക്കില്ല. കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം രാജ്യത്ത് എത്തുന്നത് തടയുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നല്ല പ്രതികരണം അനുഭവപ്പെടുന്നതായും മന്ത്രി പറഞ്ഞു. വാക്‌സീന്‍ സ്വീകരിക്കുന്ന കാര്യത്തില്‍ അലസത കാണിക്കരുതെന്ന് മന്ത്രിസഭായോഗം സ്വദേശികളോടും വിദേശികളോടും അഭ്യര്‍ഥിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.