റിയാദ്: സൗദിയില്‍ പുതുതായി പന്ത്രണ്ടു മേഖലകളില്‍ കൂടി സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നു. സെപ്തംബര്‍ 11 മുതല്‍ ഇതാരംഭിക്കും. മൂന്ന് ഘട്ടമായാണ് സ്വദേളിവത്കരണം നടപ്പിലാക്കുക. കാര്‍-ബൈക്ക് ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്രശാലകള്‍, ഫര്‍ണിച്ചര്‍ കടകള്‍, പാത്ര കടകള്‍ എന്നിവിടങ്ങളില്‍ ആദ്യ ഘട്ടമായി സെപ്തംബര്‍ 11ന് സ്വദേശിവത്കരണം നടപ്പിലാക്കും. വാച്ച്, കണ്ണട, ഇലക്ട്രോണിക്‌സ് കടകളില്‍ നവംമ്പര്‍ 9 മുതലും. മെഡിക്കല്‍ ഉപകരണങ്ങള്‍, സ്പെയര്‍ പാര്‍ട്സ്, കെട്ടിട നിര്‍മാണ വസ്തുക്കള്‍, കാര്‍പെറ്റ്, ചോക്കലേറ്റ്-പലഹാര കടകളില്‍ 2019 ജനുവരി ഏഴു മുതലും വിദേശികള്‍ ജോലി ചെയ്യുന്നതിന് പൂര്‍ണ വിലക്കുണ്ടാകും.
പുതിയ 12 മേഖലകളിലെ സ്വദേശിവത്കരണത്തോടെ അഞ്ച് ലക്ഷത്തോളം തൊഴിലവസരം സ്വദേശികള്‍ക്കുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ചില്ലറ വ്യാപാര മേഖലയില്‍ സൗദിവല്‍ക്കരണം 24 ശതമാനമാണ്. ബഖാലകള്‍ പോലുള്ള ചെറുകിട ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ സൗദിവല്‍ക്കരണം പത്തു ശതമാനവും. 2020 ഓടെ ചെറുകിട മേഖലയില്‍ സൗദിവല്‍ക്കരണം 50 ശതമാനം വരെയെത്തിക്കാനാണ് ശ്രമം. ചില്ലറ വ്യാപാര മേഖലയില്‍ 70 ശതമാനം സ്ഥാപനങ്ങളും ചെറുകിട സ്ഥാപനങ്ങളാണ്.
ലെവിയും അനുബന്ധ ഫീസുകളുമുള്‍പ്പെടെ നിലവില്‍ പ്രതിസന്ധിയിലാണ് ഈ മേഖല. അടുത്ത വര്‍ഷം ലെവി ഇരട്ടിക്കും. ഇതോടെ 30 ശതമാനത്തോളം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയേക്കുമെന്നാണ് കരുതുന്നതെന്ന് സൗദിയിലെ ചില്ലറ വ്യാപാര വികസന വിഭാഗം മേധാവി മഹ്മൂദ് മാസി പറഞ്ഞു. ഇതോടെ സൗദിയിലെ ചെറുകിട മേഖലയിലെ ഭൂരിഭാഗവും നാടു പിടിക്കേണ്ട അവസ്ഥയാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.