റിയാദ്: സൗദിയില്‍ വാഹനങ്ങളില്‍ അടിസ്ഥാന ഉപകരണങ്ങള്‍ നിര്‍ബന്ധമായും സൂക്ഷിക്കണമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഗ്ലാസുകളില്‍ കൂളിംഗ് സ്റ്റിക്കറുകളൊട്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സ്ത്രീകളുടെ വാഹനങ്ങള്‍ക്കും ബാധകമാണ്. നിയമലംഘകര്‍ക്ക് 500 മുതല്‍ 900 റിയാല്‍ വരെ പിഴ ചുമത്തും.
അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട സ്പെയര്‍ ടയറും അനുബന്ധ ഉപകരണങ്ങളും മാത്രമല്ല, ഫയര്‍ എക്സ്റ്റിംഗ്വഷര്‍, ത്രികോണാകൃതിയിലുള്ള റിഫ്ളക്റ്റര്‍, പ്രഥമശുശ്രൂഷ സംവിധാനം, അഗ്‌നി പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയവയും വാഹനങ്ങളിലുണ്ടായിരിക്കണം. ഷാഡോ സ്റ്റിക്കറുകള്‍ വാഹനങ്ങുടെ അകത്തേക്കുള്ള കാഴ്ച മറക്കാത്തതായിരിക്കണം. പിന്‍സീറ്റിലെ വശങ്ങളിലുള്ള ഗ്ലാസുകളില്‍ മാത്രമാണ് ഇത്തരം കൂളിംഗ് ഫിലിമുകള്‍ പതിക്കുന്നതിന് അനുവാദമുള്ളൂ. വാഹനങ്ങളില്‍ അലങ്കാരമോ, എഴുത്തുകളോ, സ്റ്റിക്കറുകളോ അനുവദനീയമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.