ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍ നിര്‍മിക്കുന്ന ആസ്ട്രസെനക്ക വാക്സിന്‍ മാര്‍ച്ച് 22 മുതല്‍ വിതരണം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ബ്രെണ്ടന്‍ മര്‍ഫി അറിയിച്ചു. ആസ്ട്രസെനക്ക വാക്സിന്റെ 50 മില്യണ്‍ ഡോസുകള്‍ ഓസ്ട്രേലിയയില്‍ തന്നെ നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മരുന്ന് നിര്‍മാതാക്കളായ CSL കമ്പനിയാണ് ആസ്ട്രസെനക്ക വാക്സിന്‍ രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്.
ആഴ്ചയില്‍ ഒരു മില്യണിലേറെ ഡോസുകള്‍ നിര്‍മിക്കാന്‍ കഴിയുമെന്നും ഇത് വഴി കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും മര്‍ഫി പറഞ്ഞു.
അതേസമയം രാജ്യത്ത് വിദേശത്തുനിന്നെത്തിയ ആസ്ട്രസെനക്ക വാക്സിന്‍ വിതരണം വെള്ളിയാഴ്ച് തുടങ്ങി. സൗത്ത് ഓസ്ട്രേലിയയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്റെ ആദ്യ ഡോസ് നല്‍കിയത്. നിലവില്‍ രാജ്യത്ത് 70,000 പേര്‍ വാക്സിന്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.