തിരുവനന്തപുരം: മൂന്നാമത് ലോകകേരള സഭയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ മെയ് 15 വരെ സ്വീകരിക്കും. 2022 ജൂണ്‍ 17, 18 തീയതികളിലാണ് ലോക കേരള സഭ നടക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള മറുനാടൻ മലയാളികൾക്ക് ലോക കേരള സഭയുടെയോ നോര്‍ക്കയുടേയോ വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. http://lks2022.norkaroots.org/index.php എന്ന ലിങ്കിലൂടെ അപേക്ഷ സമാപിക്കും. അല്ലെങ്കിൽ http://lokakeralasabha.com/ വെബ്സൈറ്റ് സന്ദർശിക്കുക.
കേരള നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഇന്ത്യന്‍ പൗരത്വമുള്ള വിദേശത്ത് താമസിക്കുന്ന മലയാളികള്‍, മടങ്ങിയെത്തിയ പ്രവാസി മലയാളി പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് ലോകകേരളസഭയിലെ മറ്റു പ്രധിനിധികള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.