നിയമത്തിന്റെ ഭാഗമായി ശൈശവ വിവാഹങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണപക്ഷം ഈ നിർദേശം തള്ളുകയായിരുന്നു
ക്വോലാലമ്പൂർ: ശൈശവ വിവാഹത്തിന് നിരോധനം ഏർപ്പെടുത്താതെ കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്ന നിയമം മലേഷ്യ പാസാക്കി. നിയമത്തിന്റെ ഭാഗമായി ശൈശവ വിവാഹങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണപക്ഷം ഈ നിർദേശം തള്ളുകയായിരുന്നു.
ഒമ്പത് വയസ്സിന് ശേഷം പെൺകുട്ടികൾ ശാരീരകമായും മാനസികമായും വിവാഹത്തിന് തയ്യാറായിരിക്കുമെന്ന ന്യായീകരണമാണ് പ്രതിപക്ഷ നിർദേശത്തെ തള്ളാൻ ഷബുദ്ദീൻ യഹായ എന്ന എംപി മുന്നോട്ട് വെച്ചത്. ഈ പരാമർശത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
പാസാക്കിയ നിയമപ്രകാരം കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ നിർമ്മിക്കുകയോ, കൈവശം വെക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 30 വർഷം വരെ തടവുശിക്ഷ ലഭിക്കും. അതേസമയം കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നത് സംബന്ധിച്ച കാര്യമായ നിയമമൊന്നും പാസാക്കിയിട്ടില്ല എന്നതാണ് വസ്തുത.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.