Currency

ഏഷ്യയിലെ ചോക്കലേറ്റ് രാജാവാകാന്‍ മലേഷ്യ

Saturday, October 8, 2016 5:29 pm

കൊക്കോ വ്യവസായത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്.

കഴിഞ്ഞ വര്‍ഷം കൊക്കോ വ്യവസായ മേഖലയില്‍ നിന്നും കയറ്റുമതി ഇനത്തില്‍ മാത്രം 5 ബില്ല്യണ്‍ മലേഷ്യന്‍ റിംഗറ്റ് ലഭിച്ചതിനെ തുടര്‍ന്നാണ്‌ ഏഷ്യയിലെ ചോക്കലേറ്റിന്‍റെ രാജാവാകാന്‍ മലേഷ്യ ഒരുങ്ങുന്നത്.

കൊക്കോ വ്യവസായത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. കൊക്കൊയുടെ സ്ഥിരവിലയും ഉയര്‍ന്ന ഡിമാന്‍ഡുമാണ് ഇത് കൈവരിക്കാന്‍ കാരണമായത്.

യു.എന്‍. ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍റെ കണക്കുപ്രകാരം ഏഷ്യയിലെ പ്രധാന കൊക്കോ ഉത്പാദനകേന്ദ്രം ഇന്തോനേഷ്യയാണ്. ഉത്പാദനമികവിനായി എം.സി.ബി. എഫ് ഒന്ന് എച്ച് വൈ എന്ന രാസവളവും ഇപ്പോള്‍ പുതിയതായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. സാധാരണ വളങ്ങളെക്കാള്‍ കൊക്കോ ഉത്പാദനത്തിന് ഏതാണ്ട് 20 ശതമാനം വര്‍ധനയുണ്ടാക്കാന്‍ ഇതിന് സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x