Currency

ഇന്ത്യൻ ടൂറിസ്റ്റുകളിൽ നിന്നും വിസ ഫീസ് ഈടാക്കില്ലെന്ന് മലേഷ്യ

സ്വന്തം ലേഖകൻSaturday, March 25, 2017 7:47 pm

രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം

ക്വോലലമ്പൂർ: ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളിൽ നിന്നും വിസ ഫീസ് ഈടാക്കില്ലെന്ന് മലേഷ്യ. രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അതേസമയം 15 ദിവസത്തെ സിംഗിൽ എൻട്രി വിസയ്ക്ക് $20 പ്രൊസസിംഗ് ഫീ ഈടാക്കുന്നതായിരിക്കും.

കഴിഞ്ഞ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ 540,530 ഇന്ത്യക്കാർ മലേഷ്യയിൽ സന്ദർശനം നടത്തിയതായി ടൂറിസം മന്ത്രി ഡാതോ സെരി മൊഹമ്മദ് നസ്രി അബ്ദുൽ അസീസ് പറഞ്ഞു.

അതേസമയം 2015ൽ 25.7 മില്യൻ വിദേശ വിനോദ സഞ്ചാരികളാണ് മലേഷ്യയിൽ എത്തിയത്. ഇതിൽ 722,141 പേർ ഇന്ത്യയിൽ നിന്നായിരുന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x