Currency

മലേഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വെണ്ണയെന്ന വ്യാജേന സസ്യക്കൊഴുപ്പ് വില്‍ക്കുന്നു

Friday, October 7, 2016 5:17 pm

പ്രധാനപ്പെട്ട ഒരു ബ്രാന്‍റ് പരിശോധിച്ചപ്പോഴാണ് അതില്‍ വെണ്ണയ്ക്ക് പകരം സസ്യകൊഴുപ്പാണെന്ന് തെളിഞ്ഞത്

ഉപഭോക്താക്കളുടെ അവകാശസംരക്ഷണ അഡ്വോക്കെറ്റ് ജസ്റ്റിന്‍ ഫിട്സ്പാട്രിക് ആണ് മലേഷ്യയിലെ ഭൂരിഭാഗം സൂപ്പര്‍മാര്‍ക്കറ്റുകളിലും വെണ്ണയുടെ പേരില്‍ നല്‍കുന്നത് സസ്യക്കൊഴുപ്പാണെന്ന് അറിയിച്ചത്. പ്രധാനപ്പെട്ട ഒരു ബ്രാന്‍റ് പരിശോധിച്ചപ്പോഴാണ് അതില്‍ വെണ്ണയ്ക്ക് പകരം സസ്യകൊഴുപ്പാണെന്ന് തെളിഞ്ഞത്.

വിവരമറിഞ്ഞ ഫിട്സ്പാട്രിക് വിതരണക്കാരെ സമീപിച്ചപ്പോള്‍ അത് വെണ്ണ തന്നെയാണെന്ന് അവര്‍ വാദിച്ചു. എന്നാല്‍ വീണ്ടും ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അത് വെണ്ണയുടെ ബ്ലെന്‍ഡ് അഥവാ കലര്‍പ്പുള്ള വെണ്ണയാണെന്ന് അവര്‍ പറഞ്ഞു.

എന്നാല്‍ ഇതില്‍ വെണ്ണയുടെ അളവ് എത്രയെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും അപ്പോള്‍ എങ്ങനെയാണ് അതിനെ വെണ്ണ എന്ന് വിളിക്കാന്‍ പറ്റുന്നതെന്നുമാണ് ഫിട്സ്പാട്രിക് ചോദിക്കുന്നത്. രണ്ട് വ്യത്യസ്ത വസ്തുക്കളായ സസ്യകൊഴുപ്പും വെണ്ണയും തെറ്റിദ്ധരിപ്പിച്ച് വില്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x