സിഡ്നി: ഓസ്‌ട്രേലിയയിലേക്ക് പുതുതായി കുടിയേറിയവർക്ക് സർക്കാർ ക്ഷേമപദ്ധതികളിൽ നിന്ന് ആനുകൂല്യം ലഭിക്കണമെങ്കിൽ മൂന്ന് വർഷം കാത്തിരിക്കണം. ആനുകൂല്യം ലഭിച്ചുതുടങ്ങുന്നതിനുള്ള കാലാവധി മൂന്നു വർഷമാക്കി ഉയർത്തുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്.
പെയ്ഡ് പേരന്റൽ ലീവ്, കെയറർസ് അലവൻസ്, ഫാമിലി ടാക്സ് ബെനിഫിറ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കാൻ നിലവിൽ കുടിയേറ്റക്കാർക്ക് രണ്ട് വർഷം കാത്തിരുന്നാൽ മതിയായിരുന്നു. ടുത്ത വർഷം ജൂലൈ മുതൽ ഇത് മൂന്ന് വർഷത്തിന് ശേഷം മാത്രമേ ലഭ്യമാകുകയുള്ളു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.