റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് പറഞ്ഞു. റോഹിങ്ക്യകള്‍ക്കെതിരായ വിവേചനങ്ങളും അതിക്രമങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്നും നജീബ് റസാഖ് അഭ്യര്‍ഥിച്ചു.
ക്വാലാലംപൂര്‍: മ്യാന്‍മറില്‍ റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മലേഷ്യന്‍ പ്രധാനമന്ത്രി രംഗത്ത്. റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് പറഞ്ഞു. റോഹിങ്ക്യകള്‍ക്കെതിരായ വിവേചനങ്ങളും അതിക്രമങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്നും നജീബ് റസാഖ് അഭ്യര്‍ഥിച്ചു.
കഴിഞ്ഞ ഒക്ടോബറിന് ശേഷം മ്യാന്‍മറിലെ ന്യൂനപക്ഷമായ റോഹിങ്ക്യകളെ ബുദ്ധിസ്റ്റുകള്‍ വളരെ മോശമായാണ് കൈകാര്യം ചെയ്യുന്നത്. ബുദ്ധിസ്റ്റുകളുടെ ഈ സമീപനത്തെയും മലേഷ്യന്‍ പ്രധാനമന്ത്രി ശക്തമായി വിമര്‍ശിച്ചു. അതേസമയം സംഘര്‍ഷം രൂക്ഷമായ ബംഗ്ലാദേശ് അതിര്‍ത്തിയിലെ രാഖെയിന്‍ പ്രവിശ്യയില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. കണക്കുകള്‍ പ്രകാരം 86 റോഹിങ്ക്യന്‍ വംശജരാണ് മ്യാന്‍മറില്‍ ഇതുവരെ കൊല്ലപ്പെട്ടത്.
മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. മുസ്ലിംകള്‍ നേരിടുന്നത് മാനുഷീകമായ പ്രശ്‌നമാണ്. ക്വാലാലംപൂരില്‍ നടന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ സംഗമത്തില്‍ സംസാരിക്കവെ ഖത്തര്‍ വിദേശകാര്യ സഹ മന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയാണ് ഈ അഭിപ്രായം ഉന്നയിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.