മസ്‌കത്ത്: കൊവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ച് മുവാസലാത്ത്. മസ്‌കത്ത്, ഗവര്‍ണറേറ്റിലെയും സലാലയിലെയും സിറ്റികളിലുള്ള സര്‍വീസുകള്‍ക്ക് മേയ് ഒന്‍പത് മുതല്‍ 15 വരെയാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.
ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിയന്ത്രിക്കാനും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച നിര്‍ദേശങ്ങളുടെ തുടര്‍ച്ചയായാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നതെന്ന് മുവാസലാത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മസ്‌കത്ത്- റുസ്തഖ് (റൂട്ട്- 63), മസ്‌കത്ത്- സൂര്‍ (റൂട്ട്- 55), മസ്‌കത്ത്- സലാല (റൂട്ട്- 100) എന്നീ ഇന്റര്‍സിറ്റി സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. മറ്റ് റൂട്ടുകളിലേക്കുള്ള സര്‍വീസുകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാന്‍ 24 മണിക്കൂറും 24121555, 24121500 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് മുവാസലാത്ത് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.