Currency

കോവിഡ്: ഷാര്‍ജയില്‍ ഒരു ഫീല്‍ഡ് ആശുപത്രി കൂടി പ്രവര്‍ത്തനമാരംഭിച്ചു

സ്വന്തം ലേഖകന്‍Wednesday, March 31, 2021 11:39 am
hos0

ഷാര്‍ജ: കോവിഡ് രോഗികള്‍ക്കായി 204 കിടക്കകളുള്ള ഒരു ഫീല്‍ഡ് ആശുപത്രി കൂടി പ്രവര്‍ത്തനമാരംഭിച്ചു. 75 ഡോക്ടര്‍മാര്‍, 231 നഴ്‌സുമാര്‍, 44 ടെക്‌നീഷ്യന്‍മാര്‍ എന്നിവരുടെ സേവനം ലഭ്യമാണ്. 7,000 ചതുരശ്ര മീറ്ററില്‍ 10 ദിവസം കൊണ്ടാണ് ആശുപത്രി സജ്ജമാക്കിയത്.

ഈ മാസം ആദ്യം അജ്മാനില്‍ 204 കിടക്കകളോടു കൂടിയ ഫീല്‍ഡ് ആശുപത്രി തുറന്നിരുന്നു. വിവിധ മേഖലകളില്‍ 7 ഫീല്‍ഡ് ആശുപത്രികള്‍ കൂടി തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x