അബുദാബി: മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ചവറ്റുകൊട്ട വയ്ക്കാത്ത സ്ഥാപനത്തിന് 1000 ദിര്‍ഹം പിഴ (20,000 രൂപ) ചുമത്തുമെന്ന് അബുദാബി നഗരസഭ മുന്നറിയിപ്പ് നല്‍കി. സ്ഥാപനത്തിലെ മാലിന്യങ്ങള്‍ പുറത്ത് തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മാലിന്യനിര്‍മാര്‍ന വിഭാഗത്തിന്റെ (തദ് വീര്‍) നേതൃത്വത്തില്‍ പരിശോധനയും ശക്തമാക്കി. ഭംഗിയുള്ള, വൃത്തിയുള്ള നഗരം എന്ന പ്രമേയത്തില്‍ നഗരസഭ നടത്തുന്ന ക്യാംപെയ്‌ന്റെ ഭാഗമായാണിത്.
കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തിലേറെ കടകള്‍ ഉള്‍പ്പെടെ 2.36 ലക്ഷം സ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തി. മുസഫ വ്യവസായ മേഖല, മഫ്‌റഖ്, അല്‍നൗഫ്, ഹമീം എന്നിവിടങ്ങളിലെ നിര്‍മാണ കേന്ദ്രങ്ങളും പരിശോധിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.