റിയാദ്: സൗദിയില്‍ കോവിഡ് വാക്‌സീന്‍ എടുത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ മാസ്‌കില്ലാതെയും അകലം പാലിക്കാതെയും ഇറങ്ങാന്‍ ആരോഗ്യമന്ത്രാലയത്തിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ അനുമതി നല്‍കി. രോഗബാധിതരുമായി അടുത്തിടപഴകിയാലും കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പരിശോധന നടത്തേണ്ടതില്ലെന്നും വ്യക്തമാക്കി.
സമാന രോഗലക്ഷണമുണ്ടെങ്കില്‍ പരിശോധിച്ച് ഉറപ്പുവരുത്താം. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാ സമയത്തും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.