Currency

45 കഴിഞ്ഞവരില്‍ 2ാം ഡോസിന് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ വേണ്ട; മാര്‍ഗരേഖ പുതുക്കി

സ്വന്തം ലേഖകന്‍Thursday, April 29, 2021 12:30 pm

തിരുവനന്തപുരം: 45 വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്‌സീന്‍ രണ്ടാം ഡോസ് സ്വീകരിക്കാന്‍ ഇനി ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ വേണ്ട. സ്‌പോട്ട് അലോട്ട്‌മെന്റിലൂടെ രണ്ടാം ഡോസ് വാക്‌സീന്‍ നല്‍കും. രണ്ടാം ഡോസെടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി ആരോഗ്യവകുപ്പ് പുതിയ മാര്‍ഗനിര്‍ദേശമിറക്കി.

ഓണ്‍ലൈനില്‍ സ്ലോട്ട് ലഭിക്കാത്തതിനാല്‍ രണ്ടാം ഡോസ് വൈകുന്നതായി പരാതി വ്യാപകമായതോടെയാണ് നടപടി. രണ്ടാം ഡോസിന് നീക്കിവെച്ച ശേഷം അവശേഷിക്കുന്ന സ്ലോട്ടുകള്‍ മാത്രമേ ഇനി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനാകു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വയോധികര്‍ക്കും ഭിന്നശേഷി ക്കാര്‍ക്കും പ്രത്യേക കൗണ്ടര്‍ അനുവദിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x