ഷാര്‍ജ: എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ ഷാര്‍ജയില്‍ നിന്നു കേരളത്തിലേക്കു പോകുന്നവര്‍ക്കു പിസിആര്‍ പരിശോധന വേണ്ടെന്നും തിരിച്ചുവരുന്നവര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമാണെന്നും എയര്‍ലൈന്‍ അറിയിച്ചു. അതേസമയം വെസ്റ്റ് ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കു പോകാന്‍ പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്.
ഏതു രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യത്തെ നിയമം അനുസരിച്ച് ആവശ്യമെങ്കില്‍ പിസിആര്‍ എടുക്കണം. കേരളത്തില്‍ എത്തുന്നവര്‍ക്കു 7 ദിവസത്തെ ഹോം ക്വാറന്റീന്‍ ഉണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.