മുൻപ് അപേക്ഷ ഫീസായ 300 രൂപ ഡി ഡി ആയി അപേക്ഷയോടൊപ്പം സമർപ്പിക്കണമായിരുന്നു. ഐ ഡി കാർഡിനുള്ള അപേക്ഷ നോർക്ക റൂട്സിന്റെ ഓഫീസുകളിൽ നേരിട്ടും പ്രതിനിധി വശവും അപേക്ഷ സമർപ്പിക്കാവുന്നതാണ്
രണ്ടു വർഷത്തിലധികമായി കേരളത്തിന് പുറത്തു താമസിക്കുന്ന മലയാളികൾക്കു ഇൻഷുറൻസ് പദ്ധതിക്കുള്ള അപേക്ഷ ഫീസ് ഇനിമുതൽ പണമായി സ്വീകരിക്കും. മുൻപ് അപേക്ഷ ഫീസായ 300 രൂപ ഡി ഡി ആയി അപേക്ഷയോടൊപ്പം സമർപ്പിക്കണമായിരുന്നു. ഐ ഡി കാർഡിനുള്ള അപേക്ഷ നോർക്ക റൂട്സിന്റെ ഓഫീസുകളിൽ നേരിട്ടും പ്രതിനിധി വശവും സമർപ്പിക്കാവുന്നതാണ്. ഐ ഡി കാർഡ് ലഭിക്കുന്നവർക്ക് അപകടം മൂലം സ്ഥിര അംഗവൈകല്യം / മരണം എന്നിവ ഉണ്ടായാൽ രണ്ടു ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.
പുതുതായി അപേക്ഷിക്കുന്നവർ ആധാർ / ഇലക്ഷൻ ഐ ഡി കാർഡ്/ പാസ്പോര്ട്ട്, 2 ഫോട്ടോ, കേരളത്തിന് പുറത്തു താമസിക്കുന്നത് സമ്പത്തിച്ചുള്ള രേഖ (കേരളത്തിന് പുറത്തെ അഡ്രസ് തെളിയിക്കുന്ന രേഖ / വിസ) എന്നിവ പൂരിപ്പിച്ച അപേക്ഷയോടൊപ്പം സമർപ്പിക്കണം. രേഖകളുടെ കോപ്പിയോടൊപ്പം ഒറിജിനൽ കൂടി ഉണ്ടായിരിക്കണം. മുൻപ് അംഗത്വ കാർഡ് ലഭിച്ചിട്ടുള്ളവർ അത് പുതുക്കുന്നതിന് ഒരു ഫോട്ടോയും ഐ ഡി കാർഡും അപേക്ഷയോടൊപ്പം നൽകിയാൽ മതിയാകും. മൂന്നു വർഷമാണ് ഐ ഡി കാർഡിന്റെ കാലാവധി.
അംഗത്വ കാർഡിനുള്ള അപേക്ഷ ഫോറം നോർക്ക റൂട്സിന്റെ ഓഫീസുകൾ, കേരളത്തിന് പുറത്തുള്ള സാറ്റലൈറ്റ് ഓഫീസുകൾ എന്നിവടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. www.norkaroots.net എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഫോറം ഡൌൺലോഡ് ചെയ്തെടുക്കുന്നതിനും സൗകര്യം ഉണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.