സിഡ്‌നി: ഓസ്ട്രേലിയയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന ഏറ്റവും ചൂടേറിയ നവംബര്‍ ദിനങ്ങളായിരിക്കും ഇതെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി കടുത്ത ഉഷ്ണതരംഗം രാജ്യത്ത് അനുഭവപ്പെടും. ചൂടാര്‍ന്ന വായുപ്രവാഹം സൗത്തിലും സൗത്ത് ഈസ്റ്റേണിലുമുള്ള തലസ്ഥാനങ്ങളിലേക്കും ഒഴുകിയെത്തുമെന്നാണ് വെതര്‍ വാച്ചേര്‍സ് മുന്നറിയിപ്പേകുന്നത്.
തല്‍ഫലമായി ദിവസങ്ങള്‍ക്ക് മുമ്പ് പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ ചൂട് രാജ്യമാകമാനം അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. കടുത്ത ചൂടും കാറ്റുകളും നിറഞ്ഞ അന്തരീക്ഷം സംജാതമാകുന്നതിനാല്‍ തീപിടിത്തത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. ഈ കാലാവസ്ഥയില്‍ ശരാശരി ഊഷ്മാവിനേക്കാള്‍ താപനില പത്ത് ഡിഗ്രി വര്‍ധിക്കുന്നതുമായിരിക്കും.
ക്യൂന്‍സ്ലാന്‍ഡില്‍ താപനില പുതിയ കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി ഉയര്‍ന്നിട്ടുണ്ട്. അഡവലെയ്ഡില്‍ താപനില 36 ഡിഗ്രിയായിരിക്കും. സിഡ്നിയുടെ വിവിധ ഭാഗങ്ങളില്‍ താപനില 38 ഡിഗ്രിയുമാകും. സൗത്ത് ഓസ്ട്രേലിയയിലെ ഇന്‍ലാന്‍ഡ് ഏരിയകള്‍, എന്‍എസ്ഡബ്ല്യൂ, ക്യൂന്‍സ്ലാന്‍ഡ്, തുടങ്ങിയ സ്ഥലങ്ങളില്‍ താപനില 40 ഡിഗ്രിയാവുകയും ചെയ്യുമെന്നാണ് സ്‌കൈന്യൂസ് വെതര്‍ ചാനല്‍ മെറ്റീരിയോളജിസ്റ്റായ ടോം സൗന്‍ഡേര്‍സ് മുന്നറിയിപ്പ് നല്‍കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.