ബൈറണ്‍ ബേ: സംസ്ഥാനത്ത് വീണ്ടും പുതിയ കേസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വടക്കന്‍ ന്യൂ സൗത്ത് വെയില്‍സിലെ ബൈറണ്‍ ബേയിലാണ് പുതിയ വൈറസ്ബാധ സ്ഥിരീകരിച്ചത്. ബ്രിസ്ബൈനില്‍ നിന്ന് മാര്‍ച്ച് 20ന് ബൈറണ്‍ ബീച്ച് ഹോട്ടലില്‍ എത്തിയയാള്‍ക്കാണ് കൊവിഡ്.
ബൈറണ്‍ ബേ, ബലിന, ലിസ്മോര്‍, ട്വീഡ് എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും നിയന്ത്രണം. ഈ പ്രദേശങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍ നിയന്ത്രണം കടുപ്പിക്കുമെന്ന് പ്രീമിയര്‍ ഗ്ലാഡിസ് ബെറജ്കളിയന്‍ അറിയിച്ചു. ഈ നാല് പ്രദേശങ്ങളിലുള്ളവര്‍ ഷോപ്പിംഗിനു പോകുമ്പോഴും പൊതുഗതാഗത സംവിധാനങ്ങള്‍, ടാക്‌സി, റൈഡ് ഷെയര്‍ സേവനങ്ങള്‍ എന്നിവ ഉപയോഗിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും പ്രീമിയര്‍ അറിയിച്ചു.
കൂടാതെ ഹോസ്പിറ്റാലിറ്റി ജീവനക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. ഹോസ്പിറ്റാലിറ്റി മേഖലയില്‍ നാല് ചതുരശ്ര മീറ്ററില്‍ ഒരാള്‍ എന്ന വ്യവസ്ഥ ബാധകമാകും. മാത്രമല്ല ഇവിടെയെത്തുന്നവര്‍ നിര്‍ബന്ധമായും ഇരിപ്പിടങ്ങളില്‍ ഇരിക്കേണ്ടതാണ്.
പ്രദേശത്തെ വീടുകളില്‍ ഒത്തുചേരാവുന്നവരുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു വീട്ടില്‍ 30 പേര്‍ക്ക് മാത്രമേ ഒത്തുചേരാന്‍ അനുവാദമുള്ളൂ. ഇവിടെയുള്ളവര്‍ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് നിരീക്ഷണമുണ്ടാവില്ല എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.