മസ്‌കത്ത്: കൊവിഡിന്റെ സമൂഹ്യവ്യാപന ഘട്ടത്തിലേക്ക് ഒമാന്‍ പ്രവേശിക്കുന്നു. രോഗബാധിതരുടെ എണ്ണം ഉയരുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം. ഒമാനില്‍ ഇതുവരെ 9,500 പേര് ക്വറന്റൈന്‍ നിരീക്ഷണത്തിലാണെന്നും, വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുമെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ മൊഹമ്മദ് ബിന്‍ സൈദ് അല്‍ ഹോസിനി വ്യക്തമാക്കി. രാജ്യം കോവിഡ് 19 വൈറസ് ബാധയുടെ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനത്തിലേക്കു നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒമാന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡോക്ടര്‍ മൊഹമ്മദ് സൈദ്. പ്രതിരോധിക്കുവാന്‍ സാമൂഹ്യ അകലം പാലിക്കുവാന്‍ പൊതുജനങ്ങളെ അല്‍ ഹോസിനി ഓര്‍മിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.