ഒമാന്‍: റെസിഡന്റ് കാര്‍ഡ് കാലാവധി കഴിഞ്ഞിട്ടും ഒമാനില്‍ കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി നീട്ടി. ജൂണ്‍ 30 വരെയാണ് സമയപരിധി. ഇക്കാലയളവിനുള്ളില്‍ പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനധികൃത താമസത്തിനുള്ള പിഴയൊടുക്കാതെ ജന്മനാടുകളിലേക്ക് മടങ്ങാം.
കോവിഡ് മഹാമാരി കണക്കിലെടുത്താണ് തീയതി നീട്ടി നല്‍കുന്നതെന്ന് തൊഴില്‍ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ഒമാനില്‍ താമസിക്കുന്ന രേഖകളില്ലാത്ത വിദേശ തൊഴിലാളികള്‍ പിഴയോ നിയമപരമായ പ്രശ്നങ്ങളോ ഇല്ലാതെ രാജ്യം വിടാന്‍ നീട്ടി നല്കിയ കാലാവധി പ്രയോജനപ്പെടുത്തണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു.
ഇതിനായി തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖേനയോ, സനദ് സെന്ററുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം. ജൂണ്‍ 30ന് ശേഷം അപേക്ഷകള്‍ സ്വീകരിക്കില്ല. പദ്ധതിക്ക് കീഴില്‍ അനുമതി ലഭിച്ചവര്‍ ജൂണ്‍ 30നകം രാജ്യം വിടണമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.