Currency

ഒമാൻ സർക്കാർ-പൊതുമേഖലയിലെ ജോലിസമയ പുനക്രമീകരണങ്ങൾ പ്രാബല്യത്തിലായി

Monday, May 16, 2022 5:13 pm
Oman-flexible-working-syste

മസ്‌കറ്റ്: ഒമാനിലെ പൊതുമേഖല ജീവനക്കാർക്ക് ജോലി സമയത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ നിലവിൽ വന്നു. രാവിലെ 7.30നും വൈകീട്ട് 4.30നും ഇടയിൽ ഏതു സമയത്തും ജോലി ചെയ്യാം എന്ന രീതിയിലാണ് പുതിയ ക്രമീകരണം. ഏഴുമണിക്കൂർ നിർബന്ധമായും തൊഴിൽ ചെയ്തിരിക്കണം. സമയക്രമം ജീവനക്കാർക്ക് തീരുമാനിക്കുവാനുള്ള സാഹചര്യം ഉണ്ട്.

സർക്കാർ-പൊതുമേഖലയിലെ ജോലി സംവിധാനം വളരെ സുഗമമാക്കുന്നതിന് വേണ്ടിയാണ് പുതിയ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ‘ഫ്ലക്‌സിബ്ള്‍ വര്‍ക്കിങ് സിസ്റ്റം’ എന്ന പേരിൽ ആണ് ഈ ക്രമീകരണം നടപ്പാക്കുന്നത്.

സിവില്‍ സര്‍വിസ് നിയമവും അതിന്റെ ചട്ടങ്ങളും ബാധകമായ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലാണ് പുതിയ തൊഴിൽ സമയമാറ്റം മേയ് 15 മുതൽ പ്രാബല്യത്തിൽ വന്നത്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x