Currency

ഒമാനില്‍ രാത്രികാല യാത്ര വിലക്ക് പ്രാബല്യത്തില്‍; അടിയന്തര ആവശ്യങ്ങള്‍ക്ക് ഇളവ്

സ്വന്തം ലേഖകന്‍Monday, October 12, 2020 5:09 pm
night-curfew

മസ്‌കത്ത്: ഒമാനില്‍ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച രാത്രികാല യാത്രാ വിലക്ക് പ്രാബല്യത്തില്‍ വന്നു. ഒക്ടോബര്‍ 24 വരെ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് വിലക്ക്. ഈ സമയം ആളുകള്‍ കാല്‍നടയായി പോലും പുറത്തിറങ്ങാന്‍ പുറത്തിറങ്ങാന്‍ അനുമതിയില്ല.

ഞായറാഴ് രാത്രി ഏഴ് മണിയോടെ തന്നെ രാജ്യത്തെ റോഡുകള്‍ ആളൊഴിഞ്ഞു തുടങ്ങിയിരുന്നു. എട്ട് മണി വരെ പ്രവര്‍ത്തനാനുമതി ഉണ്ടെങ്കിലും ഏഴരയോടെ തന്നെ കച്ചവട സ്ഥാപനങ്ങളെല്ലാം അടച്ച് വ്യാപാരികള്‍ വീടണഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ എട്ട് മണിയോടെ പട്രോളിംഗ് ആരംഭിച്ചു.

നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ പോലീസ് ഡ്രോണുകള്‍ ഉപയോഗിക്കും. ബീച്ചുകളില്‍ ഉള്‍പ്പടെ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് കാണിച്ചാല്‍ യാത്രാനുമതി ലഭിക്കും.

വൈദ്യുതി, ജലം, ആശയവിനിമയം തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് യാത്രാ വിലക്ക് ബാധകമായിരിക്കില്ല. ഗാര്‍ബേജ് – സ്വീവേജ് ട്രക്കുകള്‍, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍, ഭക്ഷണ വിതരണ- മത്സ്യ ഗതാഗത വാഹനങ്ങള്‍, എണ്ണ, ഗ്യാസ്, വാട്ടര്‍ ടാങ്കറുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഫീല്‍ഡ് ആശുപത്രി ജീവനക്കാര്‍, അതിര്‍ത്തി ജീവനക്കാര്‍, തുറമുഖത്ത് നിന്ന് അവശ്യവസ്തുക്കളുമായെത്തുന്ന ട്രക്കുകള്‍ (ഡ്രൈവര്‍ മാത്രം). ആശുപത്രികളിലെ അപോയിന്‍മെന്റും ചികിത്സാവശ്യത്തിനുമുള്ള യാത്രകള്‍ (അപോയ്മെന്റ് ലെറ്റര്‍ കാണിക്കണം) എന്നിവക്കെല്ലാം രാത്രി സഞ്ചാര നിയന്ത്രണത്തില്‍ ഇളവ് ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x