ഒമാന്‍: ഇന്ത്യയുള്‍പ്പെടെ മൂന്നു രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രാവിലക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 14 ദിവസത്തിനിടെ ഈ രാജ്യങ്ങളില്‍ സഞ്ചരിച്ചവര്‍ക്കും വിലക്കുണ്ട്. ഇതു സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഒമാന്‍ സമയം വൈകിട്ട് ആറു മുതല്‍ പ്രവേശന വിലക്ക് നിലവില്‍ വരും.
ഇന്ത്യയ്ക്കു പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഒമാന്‍ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.