മെയ് 8 മുതല്‍ മെയ് 15 വരെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെക്കാനും കര്‍ഫ്യൂ സമയം വൈകുന്നേരം ഏഴുമുതല്‍ രാവിലെ നാലുവരെയാക്കാനും സുപ്രീംകമ്മിറ്റി തീരുമാനിച്ചു. ആവശ്യ വസ്തുക്കളൊഴികെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും നിരോധിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഭക്ഷ്യകടകള്‍, എണ്ണ പമ്പുകള്‍, ആരോഗ്യ ക്ലിനികുകളും ആശുപത്രികളും, ഫാര്‍മസികള്‍, ഹോം ഡെലിവറി സേവനങ്ങള്‍ എന്നിവയെയാണ് നിരോധത്തില്‍ നിന്ന് ഒഴിവാക്കിയത്.