Currency

കോവിഡ് 19: പ്രതിരോധ നടപടികള്‍ ശക്തമാക്കി ഖത്തര്‍

സ്വന്തം ലേഖകന്‍Monday, March 16, 2020 12:48 pm
qatar-rstric
Nominations-2020

കോവിഡ് 19 രോഗ വ്യാപനത്തെ തുടര്‍ന്ന് ഖത്തറില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി. 64 പ്രവാസികള്‍ക്ക് കൂടി രോഗം ഉറപ്പിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 401ല്‍ എത്തി. വാണിജ്യ വ്യവസായ മന്ത്രാലയവും മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയവും ചേര്‍ന്നാണ് രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കിയത്.

ഉംസലാല്‍ മത്സ്യമാര്‍ക്കറ്റില്‍ എല്ലാ ദിവസവും നടക്കുന്ന മത്സ്യ ലേലം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ഷോപ്പുകളിലും സേവനകേന്ദ്രങ്ങളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പോകുന്നത് പൊതുജനങ്ങള്‍ ഒഴിവാക്കണം. പകരം പരമാവധി ഇലക്ട്രോണിക് സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം.

തെരുവ് കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ മേടിക്കരുത്. വൃത്തിഹീനമായ സ്ഥലങ്ങളില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കരുത്. ബാങ്കിടപാടുകള്‍ക്കും ഫോണ്‍ സേവനങ്ങള്‍ക്കുമായി ക്യാഷിന് പകരം ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കണമെന്ന് രാജ്യത്തെ ബാങ്കുകളും ടെലികോം കമ്പനികളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഖത്തറില്‍ പ്രഖ്യാപിച്ച പ്രധാന നിയന്ത്രണങ്ങള്‍ ഇവയാണ്:

ബുധനാഴ്ച്ച മുതല്‍ എല്ലാ വിമാനങ്ങള്‍ക്കും ദോഹയിലേക്ക് പ്രവേശന വിലക്ക്.

രണ്ടാഴ്ച്ചത്തേക്കാണ് വിമാനങ്ങളിറങ്ങുന്നതിന് നിയന്ത്രണം.

ദോഹ മെട്രോ സര്‍വീസും പൊതുബസ് സര്‍വീസായ കര്‍വയും ഞായറാഴ്ച്ച മുതല്‍ പ്രവര്‍ത്തിക്കില്ല.

55 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, ജീവിതശൈലീ രോഗങ്ങളുളളവര്‍, കിഡ്‌നി രോഗികള്‍ എന്നീ വിഭാഗക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി.

ഹോട്ടലുകളില്‍ വെച്ച് ഭക്ഷണം കഴിക്കരുത്, നല്‍കരുത്. പാര്‍സല്‍ നല്‍കാം.

ദുരിതാശ്വാസ പദ്ധതികള്‍:

ബാങ്ക് ലോണുകള്‍ക്ക് ആറ് മാസം വരെ ഇളവ്.

ഭക്ഷ്യവസ്തുക്കള്‍ക്കും മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കും നികുതിയിളവ്.ഇതനുസരിച്ച് സാധനങ്ങള്‍ക്ക് വില കുറയ്ക്കണം.

ഹോസ്പിറ്റാലിറ്റി ടൂറിസം മേഖയ്ക്കും റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്കും വൈദ്യുതി, വെള്ളം വാടകയില്ല.

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും ലോജിസ്റ്റിക് സ്ഥാപനങ്ങള്‍ക്കും കെട്ടിട വാടകയില്ല.

വൈറസ് വ്യാപിക്കാതിരിക്കാനായി സ്വീകരിക്കേണ്ട ജാഗ്രതാ നിര്‍ദേശങ്ങള്‍ വിവിധ ഭാഷകളിലായി വീഡിയോ രൂപത്തിലും ബ്രോഷറുകളായും ജനങ്ങളിലെത്തിക്കുന്നുണ്ട്. സാനിറ്റൈസറുകള്‍, മാസ്‌കുകള്‍ തുടങ്ങിയവ ആവശ്യത്തിന് തൊഴിലാളികള്‍ക്ക് എത്തിച്ചുനല്‍കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x