Currency

ഖത്തറിലെ പുതിയ കോവിഡ് വൈറസ് ഇരട്ടി പ്രഹരശേഷിയുള്ളത്; നിലവില്‍ നല്‍കുന്ന വാക്‌സിനുകള്‍ ഫലപ്രദം

സ്വന്തം ലേഖകന്‍Thursday, March 11, 2021 4:47 pm

ദോഹ: ഖത്തറില്‍ രണ്ടാം തരംഗത്തില്‍ കാണപ്പെടുന്ന വകഭേദം വന്ന വൈറസ് ബ്രിട്ടനില്‍ നിന്നുമെത്തിയ B.1.1.7 ആണെന്ന് ആരോഗ്യമന്ത്രാലയം. പഴയ വൈറസിനെ അപേക്ഷിച്ച് ഇരട്ടി ശക്തിയുള്ളതാണ് പുതിയ വൈറസ്. ഖത്തര്‍ നിലവില്‍ നല്‍കുന്ന വാക്‌സിനുകള്‍ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുതിയ വൈറസ് ബാധയുള്ളവര്‍ക്ക് രോഗം മാറാന്‍ നേരത്തെയുള്ളവരെക്കാന്‍ സമയമെടുക്കുന്നുണ്ട്.

അതേസമയം ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ നാലിരട്ടി പുതിയ രോഗികളാണ് ഖത്തറിലുണ്ടായതെന്ന് ദേശീയ ആരോഗ്യ നയരൂപീകരണ സമിതി അധ്യക്ഷന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു. ഫെബ്രുവരി 1 മുതല്‍ അത്യാഹിത വിഭാഗങ്ങളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ 110 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.

വര്‍ധിക്കുന്ന രോഗികളെ അഡ്മിറ്റ് ചെയ്യാനുള്ള സൗകര്യങ്ങള്‍ കോവിഡ് ആശുപത്രികളിലുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണുന്ന മുറയ്ക്ക് 16000 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണമെന്നും ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x