Currency

വംശീയാക്രമണം അന്വേഷിക്കാൻ കമ്മീഷൻ രൂപീകരിക്കണമെന്ന് യുഎസ് കോൺഗ്രസിൽ ബിൽ

സ്വന്തം ലേഖകൻWednesday, October 25, 2017 8:55 pm
urlget

ചിക്കാഗോ: യുഎസിൽ ഇന്ത്യക്കാർ അടക്കമുള്ളവർക്കെതിരെ വ്യാപകമായി നടക്കുന്ന വംശീയാക്രമണങ്ങൾ അന്വേഷിക്കാൻ കമ്മീഷൻ രൂപീകരിക്കണമെന്ന് 53 കോണ്‍ഗ്രസ് അംഗങ്ങൾ ഒപ്പിട്ട ബിൽ യുഎസ് കോണ്‍ഗ്രസിൽ അവതരിപ്പിച്ചു. ഇല്ലിനോയ്സിൽ നിന്നുള്ള കോണ്‍ഗ്രസ്മാൻ രാജകൃഷ്ണമൂർത്തിലാണു ബിൽ അവതരിപ്പിച്ചത്.

വിഭാഗീയ പ്രവർത്തനങ്ങളെക്കുറിച്ചു പഠിച്ചു തീരുമാനമെടുക്കുന്നതിന് ലൊ എൻഫോഴ്സ്മെന്‍റ് സിവിൽ റൈറ്റ്സ് കമ്യൂണിറ്റിയുമായി ബന്ധപ്പെട്ടു ആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നതാണ് കമ്മീഷന്‍റെ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നു കൃഷ്ണമൂർത്തിയുടെ ഓഫീസ് ഔദ്യോഗിക വാർത്താകുറിപ്പിൽ അറിയിച്ചു.

ഇരുപാർട്ടികളേയും ഉൾപ്പെടുത്തി കമ്മീഷന് രൂപം നൽകണമെന്നാണു ബില്ലിലെ ആവശ്യം. അതിനിടെ 2018 ൽ കാലാവധി അവസാനിക്കുന്ന യുഎസ് കോണ്‍ഗ്രസ് അംഗം കൃഷ്ണമൂർത്തി വീണ്ടും ജനവിധി തേടുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x