Currency

ഒമാനിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് എന്‍ഒസി നിര്‍ബന്ധം

സ്വന്തം ലേഖകന്‍Tuesday, August 25, 2020 5:48 pm

മസ്‌കത്ത്: ആറ് മാസത്തില്‍ കൂടുതല്‍ വിദേശത്ത് കുടുങ്ങിയ ഒമാന്‍ റസിഡന്‍സ് വീസയുള്ളവര്‍ക്ക് മടങ്ങിവരുന്നതിന് എന്‍ഒസി നിര്‍ബന്ധം. പാസ്പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് ജനറല്‍ അഡ്മിനിസ്ട്രേഷനിലെ അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് ഫൈനാന്‍ഷ്യല്‍ അഫയേഴ്സ് ഡയറക്ടര്‍ക്ക് തൊഴില്‍ ഉടമ അപേക്ഷ നല്‍കണം.

തൊഴിലാളിക്ക് സാധുവായ തൊഴില്‍ വീസ ഉണ്ടായിരിക്കണം. തൊഴിലാളിയെ തിരിച്ചുകൊണ്ടുവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിയുടെ കത്ത്, പാസ്പോര്‍ട്ടിന്റെയും തിരിച്ചറയില്‍ കാര്‍ഡിന്റെയും കോപ്പികള്‍, കമ്പനി സിഗ്‌നേച്ചര്‍ കോപ്പി, കമ്പനി കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ കോപ്പി, 14 ദിവസം കാലാവധിയുള്ള വിമാന ടിക്കറ്റ് കോപ്പി എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x