ദുബായ്: ലോകത്തെ മുഴുവന്‍ അമ്മമാര്‍ക്കും ആശംസ നേര്‍ന്ന് ദുബായ് ഭരണാധികാരി കൂടിയായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും. സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതിലും നയിക്കുന്നതിലും സമാനതയില്ലാത്ത ദൗത്യമാണ് അമ്മമാര്‍ നിര്‍വഹിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. നാളെയാണ് അറബ് രാജ്യങ്ങള്‍ മാതൃദിനമായി ആചരിക്കുന്നത്.
ദിനാചരണം മുന്‍നിര്‍ത്തിയാണ് അമ്മമാരെ അഭിവാദ്യം ചെയ്തു കൊണ്ട് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും വീഡിയോ സന്ദേശം പുറത്തിറക്കിയത്. ശൈഖ് മുഹമ്മദിന്റെ ട്വിറ്റര്‍ പേജിലൂടെ കൈമാറിയ വീഡിയോ ആയിരങ്ങളാണ് ഏറ്റെടുത്തിരിക്കുന്നതും.
എല്ലാ അമ്മമാരെയും ഓര്‍മിച്ചു കൊണ്ട് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. നിങ്ങളെ പോലെ ആരുണ്ട്? നിങ്ങളാണ് ജീവിതത്തിന്‍ ഉറവിടം. നിങ്ങളാണ് ജീവിതം. ഈ പ്രപഞ്ചത്തില്‍ നിങ്ങള്‍ രൂപപ്പെടുത്തിയ സ്‌നേഹവും കരുണയും വിവരിക്കാന്‍ വാക്കുകളില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.- സ്വന്തം അമ്മയുമായുണ്ടായിരുന്ന അടുപ്പത്തെ കുറിച്ചും ശൈഖ് മുഹമ്മദ് സ്മരിച്ചു. 1983 മേയ് മാസത്തിലാണ് തനിക്ക് അമ്മയെ നഷ്ടപ്പെടുന്നതെന്നും ശൈഖ് മുഹമ്മദ് കുറിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.