മലേഷ്യന്‍ സന്ദര്‍ശനത്തോടെ പര്യടനത്തിന് തുടക്കം കുറിച്ച സല്‍മാന്‍ രാജാവ് കഴിഞ്ഞാഴ്ച ഇന്തോനേഷ്യയിലെത്തിയ ശേഷം യാത്ര ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളിലേക്ക് കൂടി നീട്ടുകയായിരുന്നു. സൗദിയില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഏഷ്യന്‍ രാജ്യങ്ങളാണെന്നതിനാല്‍ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ പുതിയ വിപണി തേടുകയാണ് പര്യടനത്തിന്റെ ലക്ഷ്യം.
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനം തുടരുന്നു. സല്‍മാന്‍ രാജാവിന്റെ ഏഴ് ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടള്ള പര്യടനം പരിവാരങ്ങളുടെ എണ്ണം കൊണ്ടും ശ്രദ്ധേയമാണ്. 25 രാജകുമാരന്മാരും 10 മന്ത്രിമാരുള്‍പ്പെടെ ആയിരത്തിലേറെ അംഗങ്ങളാണ് പര്യടനത്തിലുള്ളത്. ഇവരുടെ ബാഗേജിന്റെ ഭാരം 506 ടണ്‍ വരും.
മലേഷ്യന്‍ സന്ദര്‍ശനത്തോടെ പര്യടനത്തിന് തുടക്കം കുറിച്ച സല്‍മാന്‍ രാജാവ് കഴിഞ്ഞാഴ്ച ഇന്തോനേഷ്യയിലെത്തിയ ശേഷം യാത്ര ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളിലേക്ക് കൂടി നീട്ടുകയായിരുന്നു. സൗദിയില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഏഷ്യന്‍ രാജ്യങ്ങളാണെന്നതിനാല്‍ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ പുതിയ വിപണി തേടുകയാണ് പര്യടനത്തിന്റെ ലക്ഷ്യം.
പര്യടനത്തിന്റെ ഭാഗമായി അദേഹം ഇപ്പോള്‍ ജപ്പാന്‍ സന്ദര്‍ശിക്കുകയാണ്. അഞ്ചു ദശകത്തിനിടെ ആദ്യമായാണ് സൗദി ഭരണാധികാരി ജപ്പാന്‍ സന്ദര്‍ശിക്കുന്നത്. ഇന്ന് അദേഹം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ കാണും. ജപ്പാനില്‍ നിന്ന് അദ്ദേഹം ചൈന, മാലദ്വീപ് രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിനായി പോകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.