Currency

സൗദിയില്‍ ഇഖാമ ഫീസും ലെവി തുകയും ഇനി മൂന്ന് മാസത്തേക്കോ ആറുമാസത്തേക്കോ മാത്രമായി അടക്കാം

സ്വന്തം ലേഖകന്‍Wednesday, January 27, 2021 6:33 pm

റിയാദ്: സൗദിയില്‍ ജീവനക്കാരുടെ ഇഖാമയും ലെവിയും വര്‍ക്ക് പെര്‍മിറ്റും മൂന്നു മാസത്തേക്ക് മാത്രമായി പുതുക്കാം. ഇഖാമ അനുബന്ധ ഫീസുകളും ഇത് കണക്കാക്കി അടച്ചാല്‍ മതിയാകും. ഒരു വര്‍ഷത്തേക്ക് ഒന്നിച്ച് ലെവിയും മറ്റു ഫീസുകളും ഒന്നിച്ചടക്കാന്‍ പ്രയാസമുള്ളവര്‍ക്ക് തീരുമാനം ഗുണമാകും. നിലവില്‍ ജീവനക്കാരന്റെ ലെവിയും ഇന്‍ഷൂറന്‍സും അനുബന്ധ ഫീസുകളുമടക്കം പതിനായിരം റിയാലിലേറെ ഒരു ജീവനക്കാരന് ചിലവ് വരും.

ചെറുകിട സ്ഥാപനങ്ങളിലുള്ളവര്‍ക്ക് ഇത് താങ്ങാനാകില്ലെങ്കില്‍ അവര്‍ക്ക് തല്‍ക്കാലം മൂന്നു മാസം വീതം ഗഡുക്കളായി ലെവിയടക്കാം. ജീവനക്കാരെ പിരിച്ചു വിടാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്കും തീരുമാനം ഗുണമാകും. ഒരു വര്‍ഷത്തേക്ക് ഒന്നിച്ച് ഫീസടക്കുന്നതിന് പകരം മൂന്നോ ആറോ മാസത്തേക്ക് മാത്രമായും കമ്പനികള്‍ക്ക് ഇഖാമ പുതുക്കാനാകും. അതേസമയം വീട്ടു ജോലിക്കാരുടെ ഗണത്തില്‍ പെടുന്നവര്‍ക്കും ഹൗസ് ഡ്രൈവര്‍മാര്‍ക്കും തീരുമാനം ബാധകമാകില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x