Currency

വ്യക്തികളുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാനാകില്ലെന്ന് സൗദി

സ്വന്തം ലേഖകന്‍Wednesday, September 30, 2020 2:34 pm
saudi-borders

റിയാദ്: സൗദിയില്‍ വ്യക്തികളുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാപനത്തിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാനാകില്ല. തൊഴില്‍, സാമൂഹ്യ ക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. താല്‍ക്കാലികമായാണ് സേവനം നിര്‍ത്തി വെക്കുന്നത്.

നേരത്തെ വ്യക്തികളുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാപനങ്ങളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിന് അനുമതിയുണ്ടായിരുന്നു. നിബന്ധനകളോടെയായിരുന്നു ഈ സേവനം. ഇതാണിപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്. വീട്ടുവേലക്കാര്‍, ഹൌസ് ഡ്രൈവര്‍മാര്‍, ആയമാര്‍, സേവകര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പെട്ടവര്‍ വ്യക്തിഗത സ്‌പോണ്‍സര്‍ക്ക് കീഴിലാണ് ജോലി ചെയ്യാറുള്ളത്. ഇവര്‍ക്കിനി സ്ഥാപനങ്ങളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാനാകില്ല.

ഈ സേവനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി തൊഴില്‍, സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ അറിയിച്ചു. ഇത്തരം ജോലിക്കാരുടെ പ്രൊഫെഷന്‍ മാറുന്നതും ഇതോടെ സാധ്യമല്ലാതാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x