റിയാദ്: കോവിഡ് വ്യാപനം മൂലം നിര്‍ത്തിവച്ച രാജ്യാന്തര വിമാന സര്‍വീസ് ഈ മാസം 17ന് പുലര്‍ച്ചെ പുനരാരംഭിക്കുമെന്ന് സൗദി അറേബ്യ. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിലേക്കാണ് സര്‍വീസ് ആരംഭിക്കുക. ഇന്ത്യ ഉള്‍പ്പെടെ കോവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്കു ഈ ഘട്ടത്തില്‍ സേവനമുണ്ടാകില്ലെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു.
രണ്ട് ഡോസ് വാക്‌സീന്‍ എടുത്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രാനുമതി ലഭിക്കും. ആദ്യ ഡോസ് വാക്‌സീനെടുത്ത് 14 ദിവസം പിന്നിട്ടവരെയും കോവിഡ് പിടിപെട്ട് 6 മാസം കഴിഞ്ഞവരെയും പരിഗണിക്കും.
യാത്രയ്ക്കു മുന്‍പ് ഇന്‍ഷൂറന്‍സ് പോളിസി എടുത്ത 18 വയസ്സിനു താഴെയുള്ളവര്‍ക്കും യാത്ര ചെയ്യാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.