ഷാര്‍ജ: പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ അരലക്ഷം ദിര്‍ഹവും ബാര്‍ബിക്യു അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചാല്‍ 2,000 ദിര്‍ഹവും പിഴ ഈടാക്കുമെന്ന് അധികൃതര്‍. പാഴ്വസ്തുക്കള്‍ നിശ്ചിത മേഖലകളില്‍ സ്ഥാപിച്ച പെട്ടികളില്‍ ഉപേക്ഷിക്കണം. കെട്ടിടാവശിഷ്ടങ്ങള്‍ മരുഭൂമിയില്‍ തള്ളിയാലും നടപടിയുണ്ടാകും.
മരുഭൂമിയിലും മലകളിലും സന്ദര്‍ശകരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കിയതായി പ്രകൃതിസംരക്ഷണ വകുപ്പ് മേധാവി ഹനാ സൈഫ് അല്‍ സുവൈദി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.