ഷാര്‍ജ: നഴ്‌സറി ക്ലാസുകളടക്കം നൂറു ശതമാനം ഓണ്‍ലൈന്‍ ക്ലാസിലേക്ക് മാറ്റിയതായി അധികൃതര്‍. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളെല്ലാം ഇനി മുതല്‍ ഓണ്‍ലൈന്‍ മാത്രമായിരിക്കും.
ഷാര്‍ജ അടിയന്തര ദുരന്ത നിവാരണ സമിതി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണിത്. ഈ മാസാവസാനം വരെ ക്ലാസുകള്‍ ഓണ്‍ ലൈനില്‍ തുടരാനാണു തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.