യുഎസ്എയ്ക്ക് പുറമെ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി സിംഗപ്പൂരും. സ്വദേശികളായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി ഇന്ത്യൻ ഐടി പ്രൊഫഷണുകൾക്ക് സിംഗപ്പൂർ സർക്കാർ വിസ നിഷേധിക്കുന്നതായാണ് പുറത്തുവരുന്ന വിവരം.
സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളോട് സ്വദേശികളായവര്‍ക്ക് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യം മുൻ നിർത്തി ചില കമ്പനികൾ സിംഗപ്പൂരിൽ നിന്നും പ്രവർത്തനം മാറ്റാനും ആലോചിക്കുന്നുണ്ട്.
2016ന്റെ തുടക്കത്തില്‍ത്തന്നെ ഇതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നതായി നാസ്‌കോം മേധാവി ആര്‍. ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയം ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഉടമ്പടികൾ ലംഘിക്കുന്നതാണ് ഈ നടപടിയെന്നും വിമർശനമുണ്ട്.
നിലവിൽ മിക്ക രാജ്യങ്ങളും വിദേശി തൊഴിലാളികളെ നിയ്നത്രിച്ച് സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാൻ മുൻഗണന നൽകിവരുന്നുണ്ട്. അമേരിക്കയും സൗദി അറേബ്യയും ഒക്കെ സമാനമായ തീരുമാനങ്ങൾ കൈക്കൊണ്ടത് വിദേശത്ത് തൊഴിൽ ചെയ്യുന്ന ഇന്ത്യക്കാരെ വലിയ തോതിൽ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.