കോവിഡ് 19 ബാധിച്ച് മുഖ്യ വരുമാന ആശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംരംഭമായ ‘SMILE KERALA’ സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു ശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്. 5 വർഷമാണ് തിരിച്ചടവ് കാലാവധി. ഒരു വര്ഷം തിരിച്ചടവിനു മൊറട്ടോറിയം ലഭിക്കും.
വായ്പ കൃത്യമായി അടയ്ക്കുന്ന ഗുണഭോക്താക്കൾക്ക് വായ്പ തുകയുടെ 20 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡിയും ലഭിക്കും. കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതരായ 18 നും 60 നുമിടയിൽ പ്രായമുള്ള വനിതകൾക്കാണ് വായ്പ ലഭിക്കുക. അപേക്ഷകർ കേരളത്തിലെ സ്ഥിര താമസക്കാർ ആയിരിക്കണം. മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങൾക്കും ഈ പദ്ധതി വഴി വായ്പ ലഭിക്കും. കോവിഡ് ബാധിച്ചു മരിച്ച വ്യക്തി 18 – 60 വയസിനിടയിൽ ഉള്ളവരായിരുന്നിരിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷയ്ക്കും www.kswdc.org എന്ന വെബ്സൈറ്റിലോ 0471 2454570/89, 9496015015 എന്ന നമ്പറിലോ ബന്ധപ്പെടണം. അപേക്ഷ സമർപ്പിക്കുന്നതിന് https://forms.gle/vhtEVrRhPq4ainUh8 എന്ന ലിങ്ക് സന്ദർശിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.