Currency

സൗത്ത് ഓസ്ട്രേലിയയില്‍ ആറ് ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു; മാസ്‌ക് നിര്‍ബന്ധം, കടുത്ത നിയന്ത്രണങ്ങള്‍

സ്വന്തം ലേഖകന്‍Thursday, November 19, 2020 5:40 pm
lockdown

ഓസ്ട്രേലിയ: സര്‍ക്യൂട് ബ്രേക്കര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സൗത്ത് ഓസ്ട്രേലിയയില്‍ പ്രീമിയര്‍ സ്റ്റീവന്‍ മാര്‍ഷല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് പ്രീമിയര്‍ അറിയിച്ചു. സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 22 ആയി. ഇതേതുടര്‍ന്ന് ആറ് ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍:

ഒരു ദിവസം ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുവാദമുള്ളത്. അതും നിശ്ചിത കാരണത്തിന് മാത്രം.

അടുത്ത ആറ് ദിവസത്തേക്ക് സ്‌കൂളുകള്‍, ടേക്ക് എവേ, നിര്‍മാണ മേഖല എന്നിവ അടച്ചിടും. ഇലക്റ്റിവ് സര്‍ജറികള്‍, കെട്ടിടത്തിന് പുറത്തുള്ള കായിക വിനോദങ്ങള്‍ എന്നിവ നിര്‍ത്തിവയ്ക്കും. യൂണിവേഴ്‌സിറ്റികള്‍, പബുകള്‍, കഫേകള്‍ എന്നിവ അടച്ചിടും. വീടിന് പുറത്തുള്ള വ്യായാമത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

വിവാഹങ്ങള്‍ക്കും, സംസ്‌കാര ചടങ്ങുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഏജ്ഡ് കെയര്‍ കേന്ദ്രങ്ങളും ഡിസബിലിറ്റി കേന്ദ്രങ്ങളും ലോക്ക് ഡൗണ്‍ ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വീടിന് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുന്നതും നിര്‍ബന്ധമാക്കി.

സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജോലിക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടേക്ക് എത്തുന്നതും താല്‍ക്കാലികമായി നിര്‍ത്തലാക്കിയിട്ടുണ്ട്. സംസ്ഥാനത്തേക്കെത്തുന്ന FIFO ജീവനക്കാര്‍ക്കും വിലക്കേര്‍പ്പെടുത്തി.

എന്നാല്‍ അടിയന്തര ശസ്ത്രക്രിയകള്‍, അര്‍ബുദ ചികിത്സകള്‍ എന്നിവയെ ഇത് ബാധിക്കില്ല.

സൂപ്പര്‍മാര്‍ക്കറ്റുകള്‍ സാധാരണ പോലെ തുടര്‍ന്ന് പ്രവര്‍ത്തിക്കും.

രോഗവ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ അത്യാവശ്യമാണെന്നും വൈകിയാല്‍ വിക്ടോറിയയിലെ നേരിട്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ സാധയതയുണ്ടെന്നും ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ നിക്കോള സ്പറിയര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x