Currency

സിഡ്നിയിലെ പബ്ലിക് ബസ് സർവീസ് സ്വകാര്യവത്കരിക്കാൻ നീക്കം

സ്വന്തം ലേഖകൻFriday, May 19, 2017 8:42 pm
TRANSPORT STOCK

സിഡ്നി: സിഡ്നിയിലെ പബ്ലിക് ബസ് സർവീസ് സ്വകാര്യവത്കരിക്കാനുള്ള നീക്കം. സിഡ്നിയുടെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലുള്ള ചില റൂട്ടുകൾ സ്വകാര്യവത്കരിക്കാൻ ആലോചിക്കുന്ന കാര്യം കഴിഞ്ഞ തിങ്കളാഴ്ചയാണു സർക്കാർ അറിയിച്ചത്. ഇതിനു പിന്നാലെ ജീവനക്കാർ ഈ നീക്കത്തിനെതിരെ 24 മണിക്കൂർ പണിമുടക്കും നടത്തുകയുണ്ടായി.

ന്യൂ സൗത്ത് വെയില്‍സ് ഗതാഗത മന്ത്രി ആന്‍ഡ്രൂ കോണ്‍സ്റ്റന്‍സിന്റെ പദ്ധതിയെ വഞ്ചനയെന്നു വിശേഷിപ്പിച്ച റെയില്‍, ട്രാം, ബസ് യൂണിയന്‍ 1200 ബസ് ഡ്രൈവര്‍മാരുടെ ഭാവി ത്രിശങ്കുവിലാക്കിക്കൊണ്ട് യൂണിയനുകളുമായോ മറ്റ് വിദഗ്ധരുമായോ ആലോചിക്കാതെയാണ് മന്ത്രി സ്വകാര്യവത്കരണത്തിനുള്ള തീരുമാനമെടുത്തതെന്നും അരോപിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x