യൂറോപ്പില്‍നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും വിലക്ക് ബാധകമല്ല. യൂറോപ്പില്‍നിന്നുള്ള വിദേശ യാത്രികര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്. അമേരിക്കന്‍ പൗരന്മാര്, അവരുടെ കുടുംബാഗങ്ങള്‍ എന്നിവരെ വിലക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. യു.കെയെ വിലക്കില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. യാത്രാവിലക്ക് താല്ക്കാലികമാണ്. കൊറോണയെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇത്തരമൊരു തീരുമാനം.