റോട്ടേറ്റിങ് ഹാജര്‍ സംവിധാനം 50 ശതമാനം ആക്കി ക്രമീകരിച്ചു കൊണ്ടുള്ള ഷെഡ്യൂള്‍ വേണം തയാറാക്കാന്‍. ഓരോ സ്കൂളുകളിലും ആദ്യ ആഴ്ചയില്‍ 50% വിദ്യാര്‍ഥികള്‍ സ്കൂളിലെത്തിയും 50% പേര് ഓണ്‍ലൈനിലും പഠിക്കണം. ആദ്യ ആഴ്ചയില്‍ സ്കൂളിലെത്തിയവര്‍ക്ക് ഓണ്‍ലൈനിലും തിരിച്ചുമാണ് രണ്ടാം ആഴ്ച. ഇതു മാറി മാറി തുടരും. വിട്ടുമാറാത്ത രോഗമുള്ള വിദ്യാര്‍ഥികള്‍ അംഗീകൃത മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കിയാല്‍ ഓണ്‍ലൈന്‍ മാത്രമായി തുടരാം.